Sunday 21 July 2013

BETTER NOT "HANG" URSELF IN THIS C'HANG'E

വിയർപ്പിനാൽ  മുഷിഞ്ഞ ഒരു തലയണയുടെ മുകളിലാണ്  ഇന്നു  എൻറെ കണ്ണുകൾ  വിരിഞ്ഞത് . മറവികൾക്ക്   ഏറെ പ്രിയം എന്നും ഉറക്കമാണ്.സമയം 6 ആകാൻ പോകുന്നു. വൈയ്കുന്നേരം.ആശ്ചര്യം ഒന്നുമില്ല . ഇതിപ്പോൾ പതിവാണ്. എല്ലാത്തിൽ നിന്നുമുള്ള ഒരു ഓടിമാറയൽ.കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഇല്ല . ഇനി ഉറങ്ങുക അസാധ്യമാണ് . after all this is just a human body... it needs some change.yep. d word "change". ഈ  യുഗത്തിന്റെ  വക്താക്കൾ ആഗ്രഹിക്കുന ഒരു പ്രതിഭാസം. മരണത്തിന്റെ അനന്ത സാധ്യതകളെ  കുറിച്ച് ചിന്തിച്ചു മടുത്തവർക്ക് ഒരു പുതുജീവനെന്നോ ഒരു നൂതന പ്രതെക്ഷയെന്നോ പറയാവുന്ന "A MERGE OF LETTERS".. thats what a change is.പിന്നെ എണീട്ടിരുന്നു  കുറെ നേരം എന്തൊക്കെയോ ആലോചിച്ചു. ചിന്തകൾക്ക്  വ്യക്തമായ ഒരു ദിശ ഉണ്ടായിരുനില്ല. എന്നാലും അത് എനിക്കൊരു ഹരമാണ്. പ്രത്യേകിച്ചും ഒരു ഉറക്കം കഴിഞ്ഞിട്ടാകുമ്പോൾ . .കണ്ണാടിയിൽ  നോക്കി കുറച്ചു നേരം ഇരുന്നു. ജനലുകളുടെ അതിർവരമ്പുകൾ ഭേദിച്ച് മുഖതേക്ക്  അരിച്ചു വീഴുന്ന രശ്മികളിൽ എന്റെ കൃഷ്ണമണി പ്രതികരിക്കുനത് കണ്ടു. കണ്പീലി കൾ ഒത്തിരി കൊഴിഞ്ഞിരിക്കുന്നു. മുഖത്ത്  എണ്ണ  മയം. വരണ്ട ചുണ്ടുകൾ. മാറ്റങ്ങള്ക്ക് ഒരു കവാടം ഒരുക്കിയിരുന്നു.. അതു എന്നോ തുറക്കപെട്ടു. വേഷത്തിൽ ആയാലും സംസാരത്തിൽ ആയാലും.എന്നിരുന്നാലും ഉള്ളിന്റെ ഉള്ളില ആ തീ അണയാതെ കിടക്കുന്നുണ്ട്.കൂടുകുട്ടിയ സ്വപ്നങ്ങൾ ഒരു പ്യുപ്പ  ആയി വളര്ന്നിരിക്കുന്നു. ആ സന്യാസം മറികടന്നു പറക്കുന്ന കാഴ്ചകൾ ഓർത്ത്  ആ കണ്ണുകളിലേക്ക് നോക്കി ഇരുന്നു..ഇതാണ് ഞാൻ അറിയാനും ഇഷ്ട്ടപെടനും സ്വന്തമാക്കാനും ശ്രമിച്ച ഞൻ.കൈകൾ  അറിയാതെ എത്തിയത്  ഒരു ഗ്ലാസ്‌ വെള്ളത്തിലാണ്. അതിനു ഒരു ലഹരി ഉണ്ടായിരുന്നു. ഈ  അക്ഷരങ്ങള എനിക്ക് സമ്മാനിച്ച ലഹരി. അറിയുന്നു ഞാൻ എന്നെ, ആ മാറ്റത്തെ . പറയാനും കേൾക്കാനും കാത്തിരിക്കുന്ന എനിക്ക് ചുറ്റുമുള്ള അനന്ത വിഹായിസ്സിനോട് ഒന്ന് മാത്രം life seems to be more explicit when one start loving oneself.
                                                                                                                                       
സ്വന്തം
................