Monday, 12 October 2015

നിഴല്‍

ഒടുവില്‍ നിഴല്‍ ബാക്കിയായ്... എന്നിലെ ഞാനും എന്‍ നിഴലും അനാഥമായി.  ഒരു കാതം കൂടി ഞങ്ങള്‍ ഒരുമിച്ചു നടന്നു.  പരസ്പര പൂരകങ്ങളായി മൌനത്തെ ഭേദിച്ചു. തങ്ങളിലെ വ്യത്യാസങ്ങള്‍ കൂട്ടികിഴിച്ചു. അവ അക്കങ്ങള്‍ ആയി രൂപാന്തരം പ്രാപിച്ചു. ആ അക്കങ്ങള്‍ മന്ത്രങ്ങളായി മാറി. ആ മന്ത്രങ്ങള്‍ മനസ്സ് ഉരുവിട്ടു. പതുക്കെ പതുക്കെ വ്യക്തത നഷ്ട്ടമായി തുടങ്ങി. ഇരുട്ടു എങ്ങും വ്യാപിച്ചതിനാലാവണം. എന്റെ കണ്ണുകള്‍ മായുന്ന അവളിലേക്ക്‌ പടര്‍ന്നു കയറി. ഇനി എന്നാണ്.. ? അതിനു ഉത്തരം പറയാതെ അവള്‍ എനിലേക്ക് ലയിക്കുനത് ഞാന്‍  കണ്ടു. എന്നിലേക്ക്‌ ആവാഹിക്കപെട്ട ആ കൌതുകത്തെ ചേര്‍ത്തുപിടിച്ചു വീണ്ടും നടന്നു, അടുത്ത പുലര്‍കാലത്തിലേക്ക്...